കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പരവൂർ നെടുങ്ങോലം കല്ലുവിള വീട്ടിൽ കൃഷ്ണകുമാറിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് ഓഫീസ് സ്റ്റാഫ് ജോലി വാഗ്ദാനം ചെയ്ത് ഒരാളിൽ നിന്ന് നാൽപ്പത്തി അയ്യായിരം രൂപയോളം വീതം പത്തിലധികം പേരിൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പിന് ഇരയായ കൊല്ലം മുഖത്തല സ്വദേശികളായ വിമൽ, അഖിൽ, രാകേഷ് എന്നിവർ ചേർന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പരവൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പരവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ നിസാർ, എസ്.ഐമാരായ നിതിൻ നളൻ, സുരേഷ് ബാബു എസ്.സി.പി.ഒ റെലേഷ് ബാബു സി.പി.ഒ സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.