ചവറ : പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷരമാണ് ലഹരി വായനയാണ് ലഹരി കാമ്പയിന്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെടുന്ന യുവതലമുറയെ രക്ഷിക്കുന്നതിനായി ലഹരി വിരുദ്ധ ജനകീയ സദസും പദയാത്രയും സംഘടിപ്പിച്ചു. സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സബ് ഇൻസ്പെക്ടർ സോഹൻലാൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പൊന്മന നിശാന്ത് അദ്ധ്യക്ഷനായി. ആദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ചന്ദ്രബാബു,ഗ്രാമപഞ്ചായത്ത് അംഗം ജയചിത്ര, കെ. ഹൃദയകുമാർ,ടി.ബിജു, പുഷ്പജ, ആർ.സുഭാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ബാലവേദി പ്രസിഡന്റ് കാശിനാഥൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.