vyapari-
വ്യാപാരി വ്യവസായി സമിതി എഴുകോൺ യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

എഴുകോൺ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എഴുകോൺ യൂണിറ്റ് സമ്മേളനം എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സമിതി ജില്ലാ പ്രസിഡന്റ്‌ ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജി.രാജൻ അദ്ധ്യക്ഷനായി. സമിതി നെടുവത്തൂർ ഏരിയ സെക്രട്ടറി

സി. അജയകുമാർ സംഘടനാ റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി കെ.പി.വിജയൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. അറുപതോളം വ്യാപാരികൾ പങ്കെടുത്ത സമ്മേളനത്തെ സമിതി ജില്ലാ കമ്മിറ്റിയംഗം

സി.എൻ.പ്രസന്നൻ, കെ.തമ്പാൻ, തുളസി മോഹൻ, കമലാസനൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു. ഭാരവാഹികൾ: കമലാസനൻ (പ്രസിഡന്റ്), തുളസി മോഹനൻ (സെക്രട്ടറി), ശശികുമാർ (ട്രഷറർ).