 
കരുനാഗപ്പള്ളി: ടി.എ.റസാഖ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പാട്ടുത്സവം ഗാന പ്രതിഭകൾക്കും കുട്ടികൾക്കും സംഗീതസ്വാദകർക്കും നവ്യാനുഭവമായി. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കരുനാഗപ്പള്ളി ടൗൺ ഹാളിൽ നടന്ന പാട്ടുത്സവത്തിന്റെ സമാപനം അഡ്വ. കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷനായി. മുപ്പതോളം നവഗായകർ പാട്ടുത്സവത്തിൽ ഗാനം ആലപിച്ചു. കാപ്പക്സ് ചെയർമാൻ എം.ശിവശങ്കരപിള്ള, ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം ആർ. രാജാശേഖരൻ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്,വി.പി.ജയപ്രകാശമേനോൻ, സെക്രട്ടറി സജീവ് മാമ്പറ,നജീബ് മണ്ണെൽ,ഇടകുളങ്ങര ഗോപൻ, രാജീവ് മാമ്പറ, സുരേഷ് വിശാഖം, പ്രവീൺ മനക്കൽ, നൗഷാദ് മുനമ്പത്ത്, ഗാർഗി പണിക്കർ, സജി, ശ്യം, ജോയ് ഐ കെയർ എന്നിവർ സംസാരിച്ചു.