കൊല്ലം : ചാത്തന്നൂർ ശ്രീനാരായണ കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയും കേരളകൗമുദിയും എസ്.എൻ കോളേജിലെ വിവിധ ക്ലബുകളുമായി സഹകരിച്ച് ലഹരി വിമുക്ത സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 3ന് രാവിലെ 10 ന് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി.സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.എം.എസ്. ലത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നിഷ സോമരാജൻ, ഡോ. സുജാത, ഡോ.എം.കിരൺ മോഹൻ , ബി ദിവ്യ, ശ്രീജാരാജീവ് തുടങ്ങിയവർ പങ്കെടുക്കും.
എൻ.എസ്.എസ് യൂണിറ്റ്, എത്തിക്സ് കമ്മിറ്റി, ഡി അഡിക്ഷൻ ക്ലബ് തുടങ്ങിയവയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.