ഇടയ്ക്കിടം വായനശാലയിൽ നടന്ന ലഹരി വിരുദ്ധ സദസിൽ വെച്ച് അഡ്വ. രാമചന്ദ്രൻ രചിച്ച പുസ്തകം വായനശാലയ്ക്ക് കൈമാറുന്നു.
എഴുകോൺ : ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിൽ ലഹരി വിരുദ്ധ സദസും ദീപം തെളിക്കലും നടന്നു. വായനശാല പ്രസിഡന്റ് ആർ.സോമൻ, എഴുത്തുകാരൻ അഡ്വ.രാമചന്ദ്രൻ, ആർ.ബാബു തുടങ്ങിയവർ നേതൃത്വം നൽകി. അഡ്വ.രാമചന്ദ്രൻ രചിച്ച പുസ്‌തകം ചടങ്ങിൽ വായനശാലക്ക് കൈമാറി.