കൊല്ലം: കേരള സംസ്ഥാന ചെറുകിട ഫ്‌ളൗർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ലാ പ്രവർത്തക കൺവെൻഷൻ ഇന്ന് രാവിലെ 9.30ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷാൻ അഞ്ചൽ അദ്ധ്യക്ഷനാകും. സംസ്ഥാന ജന. സെക്രട്ടറി പി.എസ്.ശ്രീലാൽ സംഘടനാ അവലോകനം നടത്തും. മലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ മില്ലുടമകളുടെ സംശയങ്ങൾക്ക് മറുപടി നൽകും.