ukf-

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ 2022-​26 ബി.ടെക് ബാച്ചിന്റെ ഉദ്ഘാടനം സാങ്കേതിക സർവകലാശാല പ്രൊ.വൈസ് ചാൻസലർ ഡോ.എസ്.അയ്യൂബ് നിർവഹിച്ചു. സമൂഹത്തിൻറെ താഴെ തട്ടിലുള്ള വിദ്യാർത്ഥികൾക്ക് നാല് വർഷത്തെ എൻജിനിയറിംഗ് ബിരുദത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകി മികവുറ്റ കരിയർ വാർത്തെടുക്കുന്നതിൽ യു.കെ.എഫ് എൻജിനിയറിംഗ് കോളേജ് നടത്തുന്ന ശ്രമങ്ങൾ മാതൃകാപരമാമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് ചെയർമാൻ ഡോ.എസ്.ബസന്ദ് അദ്ധ്യക്ഷനായി. ഡയറക്ടർ അമൃത പ്രശോബ് ആമുഖ പ്രഭാഷണം നടത്തി. എൻ.എസ്.എസിന്റെ ഡ്രഗ് ഫ്രീ ക്യാമ്പസ് കാമ്പയിനിന്റെ ഉദ്ഘാടനം ചടങ്ങിൽ നടന്നു. അക്കാദമിക, കായിക മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. രക്ഷകർത്താക്കൾക്കായി ക്രീയേറ്റീവ് പാരന്റിംഗ് സെഷൻ സംഘടിപ്പിച്ചു. യു.കെ.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ.ഇ.ഗോപാല കൃഷ്ണശർമ, വൈസ് പ്രിൻസിപ്പൽ പ്രൊഫ.വി.എൻ.അനീഷ്, അക്കാദമിക് ഡീൻ ഡോ.ജയരാജു മാധവൻ, റിസർച്ച് ഡീൻ ഡോ.ആർ.ശ്രീജിത്ത്, പി.റ്റി.എ പാട്രൺ എ.സുന്ദരേശൻ, ഡോ.പി.ശ്രീജ, പ്രൊഫ.ആർ.എസ്.പ്രിയ എന്നിവർ സംസാരിച്ചു.