തൊടിയൂർ: ക്ഷീരകർഷകർക്ക് അധിക വില നൽകുമെന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.രാജൻ പറഞ്ഞു. കേരള ക്ഷീരകർഷക കോൺഗ്രസ് കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിവിന്റെ പരാവധി പാൽ ഉല്പാദിപ്പിച്ച് ഇപ്പോൾ തന്നെ കർഷകർ ക്ഷീരസംഘങ്ങൾക്ക് നൽകുന്നുണ്ട്. ശരാശരി അളക്കുന്നതിനേക്കാൾ അധികം പാൽ അളക്കുന്നവർക്ക് അഞ്ചു രൂപ വർദ്ധിപ്പിച്ചു നൽകുമെന്നാണ് പ്രഖ്യാപനം. ഇത് അപ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. തൊടിയൂർ രാമചന്ദ്രൻ, വടക്കേവിളശശി, ചിറ്റുമൂലനാസർ, മുനമ്പത്ത് വഹാബ്, എൻ.അജയകുമാർ, ബി.എസ്.വിനോദ് ,കെ.പി.രാജൻ, മേലൂട്ട് പ്രസന്നകുമാർ, എം.പി.സുരേഷ് ബാബു, ബി. ശങ്കരനാരായണപിള്ള, ചെട്ടിയത്ത് അജയകുമാർ, താഹചിറ്റുമൂല എന്നിവർ സംസാരിച്ചു. വി.ഹർഷകുമാർ സ്വാഗതവും ജി.ഗോപികള്ളേത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ചെട്ടിയത്ത് അജയകുമാർ (പ്രസിഡന്റ്), ജി.ഗോപികള്ളേത്ത്, ക്ലാപ്പനശ്രീകുമാർ, ഡി.ലത (വൈസ് പ്രസിഡന്റുമാർ), ശ്രീകുമാർവെള്ളൂർ (ജനറൽ സെക്രട്ടറി), ആദിനാട് മജീദ്, അലിയാർ, വിനീത
(സെക്രട്ടറിമാർ), യോഹന്നാൻ മങ്ങാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.