sbi-

കൊല്ലം: ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ. യു.പി സ്കൂളിന് ഹൈടെക് ക്ലാസ് റൂമും കമ്പ്യൂട്ടർ ലാബും ഒരുക്കി നൽകി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ.
എസ്.ബി.ഐ കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച് നൽകിയ സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടനം ജനറൽ മാനേജർ വി.സീതാരാമൻ നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ.മഹേഷ് കുമാർ, റീജിയണൽ മാനേജർ ആർ.ഹരീഷ് കുമാർ, എ.ഇ.ഒ വസന്തകുമാരി, ഹെഡ് മാസ്റ്റർ ആർ.സുരേഷ് കുമാർ, സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ആർ.റോഷൻ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ അഖിലേന്ത്യാ തലത്തിലുള്ള സി.എസ്.ആർ പരിപാടിയുടെ ഭാഗമായി 507573 രൂപ ചെലവഴിച്ചാണ് സ്മാർട്ട് ക്ലാസ് റൂം ഒരുക്കിയത്.

എസ്.ബി.ഐ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷൻ ബ്രാഞ്ചിന്റെ നവീകരിച്ച ഓഫീസിന്റെയും എസ്.ബി.ഐ വെൽത്ത്‌ വിഭാഗത്തിന്റെയും ഉദ്ഘാടനവും വി.സീതാരാമൻ നിർവഹിച്ചു.