പുത്തുർ : കൊല്ലം റൂറൽ ജില്ലാപൊലീസും കൊല്ലം എൻ.എസ് ആശുപത്രിയും സംയുക്തമായി പുത്തൂർ പൊലീസ് സ്റ്റേഷൻ ജനമൈത്രി കോൺഫറൻസ് ഹാളിൽ ട്രോമാ കെയർ പരിശീലനം സംഘടിപ്പിച്ചു. എസ്.ഐ ടി.ജെ.ജയേഷ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ, വിദ്യാർത്ഥികൾ, ഒട്ടോ തൊഴിലാളികൾ, പൊലീസ് ഓഫീസർമാർ എന്നിവർ പരിശീലത്തിൽ പങ്കെടുത്തു. ഡെപ്യൂട്ടി മെഡിക്കൽ സുപ്രണ്ട് ഡോ.ശ്രീകുമാർ, ന്യുറോ സർജൻ ഡോ.എ.ആർ.ഷാൻ, ഡോ.അശ്വിൻ രജനീഷ്, ഡോ.ഷിഫാസ്, എ.എസ്.ഐമാരായ വിജയരാജൻ, ഒ.പി.മധു, കമ്യൂണിറ്റി റിലേഷൻസ് ഓഫീസർ കെ.വി.ഗോപകുമാർ, എസ്.പി.സി കമ്യുണിറ്റി പൊലീസ് ഓഫീസർ പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.