കൊല്ലം: മണ്ഡല-മ​ക​ര​വി​ളക്ക് തീർത്ഥാ​ട​ന​ത്തോ​ട​നുബ​ന്ധി​ച്ചു​ളള മുന്നൊ​രു​ക്ക​ങ്ങ​ളിൽ സർക്കാരും ദേവസ്വം ബോർഡും മെല്ലെ പോക്ക് നയ​മാണ് സ്വീക​രി​ക്കു​ന്ന​തെന്ന് ശബ​രി​മല അയ്യ​പ്പ​സേ​വാ​സ​മാജം കൊല്ലം ജില്ലാ കമ്മിറ്റി യോഗം വി​ല​യി​രു​ത്തി. തീർത്ഥാ​ടനം ആരംഭിക്കാൻ ദി​വ​സ​ങ്ങൾ ബാക്കി നിൽക്കെ പമ്പ​യിലും സ​ന്നി​ധാ​നത്തും എത്തുന്ന അയ്യ​പ്പ​ഭ​ക്തർക്ക് വേണ്ട അടി​സ്ഥാന സൗക​ര്യ​ങ്ങൾ ഒരു​ക്കി​യിട്ടില്ല. നടപന്തലുകളുടെ അറ്റ​കുറ്റ പണി​കൾ പൂർത്തി​യാക്കുക, തീർത്ഥാ​ടന പാത​യിൽ ടോയ്‌ല​റ്റു​കളും വിരി ഷെഡു​കളും തയ്യാ​റാ​ക്കുക, അപ​ക​ട​മേ​ഖ​ല​ക​ളിൽ ബോർഡുകൾ സ്ഥാപി​ക്കുക, അപക​ട​ക​ര​മായ മര​ച്ചി​ല്ല​കൾ മുറി​ച്ചു​മാ​റ്റക, ശുദ്ധ​ജല ലഭ്യത ഉറപ്പ് വരു​ത്തുക, പമ്പ, നില​യ്ക്കൽ, ബേസ് ക്യാമ്പ് എന്നി​വി​ട​ങ്ങ​ളിൽ വെർച്ചൽ ക്യു സ്‌പോട്ട് ബുക്കിം​ഗി​നു​ളള കൗണ്ട​റു​ക​ളുടെ എണ്ണം വർദ്ധി​പ്പി​ക്കുക, ഭക്തരെ പിഴിയുന്ന കെ.​എ​സ്.​ആർ.​ടി.സിയുടെ അധി​ക​നി​രക്ക് പിൻവ​ലി​ക്കുക എന്നീയാവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു.കൊട്ടാ​ര​ക്കര ഗ​ണ​പതി ക്ഷേത്ര​ത്തിന്റെ പള​ളി​വേ​ട്ട​ത്ത​റ​യിൽ മുൻ മുനി​സി​പ്പൽ ചെയർമാന്റെ പ്രതിമ സ്ഥാപി​ക്കു​വാൻ ശ്രമിച്ച അധികാ​രി​ക​ളുടെ നട​പ​ടി​യിൽ യോഗം പ്രതി​ഷേധം രേഖ​പ്പെ​ടു​ത്തി. അയ്യ​പ്പ​സേ​വാ​സ​മാജം ജില്ലാ അദ്ധ്യ​ക്ഷൻ ജെ.വിജ​യന്റെ അദ്ധ്യ​ക്ഷ​ത​യിൽ ചേർന്ന യോഗ​ത്തിൽ ജില്ലാ ജന​റൽ സെക്ര​ട്ടറി സുനിൽ മങ്ങാട് പ്രമേയം അവ​ത​രി​പ്പി​ച്ചു. വൈസ് പ്രസി​ഡന്റ് എൻ.മണി​ക​ണ്ഠൻ, സെക്ര​ട്ടറി ഗോകു​ലൻ മഠ​ത്തിൽ, ശബരി മാതൃ​സ​മിതി ജില്ലാ അദ്ധ്യക്ഷ രുഗ്മിണി അമ്മ എന്നി​വർ സംസാ​രി​ച്ചു.