
കൊല്ലം: വിദ്യാർത്ഥികൾക്ക് വായനാശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കേരളകൗമുദി പത്രം ആവിഷ്‌കരിച്ചിരിക്കുന്ന എന്റെ കൗമുദി പദ്ധതി ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഗവ.മോഡൽ ഗേൾസ് ഹൈസ്കൂളിൽ ഹോസ്പിറ്റൽ ലീഗൽ അഡ്വൈസർ റിട്ട.ജഡ്ജ് മുരളീ ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. ശാന്തിഗിരി ഹോസ്പിറ്റൽ ഏരിയ മാനേജർ രഞ്ജിത്ത്, അക്കൗണ്ടന്റ് അനിൽ കുമാർ, സ്കൂൾ ഹെഡ് മിസ്‌ട്രസ് എ.കെ.നിർമ്മല, അദ്ധ്യാപിക ഷീല തുടങ്ങിയവർ സംസാരിച്ചു. ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.