 
കരുനാഗപ്പള്ളി : ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാസെക്രട്ടറിയും യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന കെ.രാജുവിന്റെ നാലാം ചരമവാർഷികം നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവനിൽ ആചരിച്ചു. യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.ജി.രവി, ചിറ്റുമൂല നാസർ, ബോബൻ ജി.നാഥ്, മുനമ്പത്ത് വഹാബ്, ചൂളൂർ ഷാനി, സലാം കരുനാഗപ്പള്ളി, സുബാഷ് ബോസ്, കപ്പത്തൂർ റോയ്, പുന്നൂർ ശ്രീകുമാർ,
കെ.ശിവദാസൻ, സി.വി.സന്തോഷ് കുമാർ, എൻ.രാജു എന്നിവർ സംസാരിച്ചു.