കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഏഷ്യയിലെ പ്രമുഖ നേത്ര ചികിത്സാ സ്ഥാപനമായ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും തിരുനെൽവേലി ജില്ലാ അന്ധത നിവാരണ കേന്ദ്രത്തിന്റെയും സഹകരണത്തോടെ നടത്തുന്ന 32​​ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും 30ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കും. മുൻ കോർപ്പറേഷൻ കൗൺസിലറും , കൊല്ലം വെസ്റ്റ് റോട്ടറി ക്ലബ്‌ പ്രസിഡന്റുമായ എൻ. മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 30ന് രാവിലെ 7 മുതൽ ക്യാമ്പിൽ രജിസ്ട്രേഷൻ നടത്താം. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വീട്ടുകാരുടെ അറിവോടും സമ്മതത്തോടും കൂടി തിരുനെൽവേലിയിൽ പോകുന്നതിനുള്ള തയ്യാറെടുപ്പോട് കൂടി എത്തേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9446909911,6235100020 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.