sreeja

കൊല്ലം: കിടപ്പുരോഗിയെ ചികിത്സിക്കാനെത്തിയ ഹോം നഴ്‌സ് സ്വർണാഭരണ മോഷണക്കേസിൽ പൊലീസ് പിടിയിലായി. കായംകുളം പത്തിയൂർ പേരൂർത്തറയിൽ ശ്രീജയെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.

തെക്കേവിള കുന്നത്തുകാവിലെ കിടപ്പ് രോഗിയെ ചികിത്സിക്കാനായി എത്തിയതായിരുന്നു ശ്രീജ. ഒരു മാസത്തെ കരാർ അടിസ്ഥാനത്തിൽ വന്ന ഇവർ രോഗി ധരിച്ചിരുന്ന കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു. കരാർ കഴിഞ്ഞ ഇവർ വീട്ടുകാരെ അറിയിക്കാതെ മടങ്ങുകയായിരുന്നു. ഇതിൽ സംശയം തോന്നി വീട്ടുകാർ നടത്തിയ പരിശോധനയിൽ രോഗിയുടെ പക്കലുള്ളത് മുക്കുപണ്ടമാണെന്ന് മനസിലാക്കി ഇരവിപുരം പൊലീസിൽ പരാതി നൽകി. സ്റ്റേഷൻ ഹൗസ് ഓഫീസർ പി.അജിത്ത് കുമാർ, എസ്.ഐമാരായ അരുൺ ഷ, സക്കീർ ഹുസൈൻ, സി.പി.ഒ ശോഭ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.