photo
പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി നൽകി സ്വീകരണ യോഗത്തിൽ വയലാർ അവാർഡ് ജേതാവ് എസ്. ഹരീഷ് സംസാരിക്കുന്നു

കൊട്ടാരക്കര: എഴുത്ത് ജനാധിപത്യത്തിന്റെ പ്രാഥമിക രൂപമാണെന്ന് വയലാർ അവാർഡ് ജേതാവ് എസ്. ഹരീഷ് പറഞ്ഞു. പുത്തൂർ പാങ്ങോട് കുഴിക്കലിടവക പബ്ളിക് ലൈബ്രറി നൽകി സ്വീകരണസമ്മേളനത്തിൽ

സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാൾ എഴുതുന്നത് മറ്റുള്ളവർ വായിക്കുക എന്നത് വലിയ കാര്യമാണ്. മതത്തെ നേരിടാനും ഭരണകൂട ശാസനകളെ മറികടക്കാനുമുള്ള സ്വാതന്ത്ര്യം ലോകമൊട്ടാകെ എഴുത്തുകാർ പ്രകടിപ്പിക്കുന്നുണ്ട്. മതവും ഏകാധിപത്യവും മനുഷ്യജീവിതത്തെ തകർക്കുന്ന സോഫ്റ്റ് വെയറാണ് എന്ന ബോധ്യം എഴുത്തുകാരൻ പ്രകടിപ്പിക്കുന്നതുകൊണ്ടാണ് എഴുത്തിനെ ഭയപ്പെടുന്നതെന്നും എസ്.ഹരീഷ് പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് ഡി.സത്യബാബു അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ടി.ജെ. ജോസഫ്, ഡോ.പി.കെ ഗോപൻ, ഡി.സുകേശൻ, ജെ.കെ.വിനോദിനി, അനൂപ് അന്നൂർ, ജെ.കൊച്ചനുജൻ, എസ്.രാജു എന്നിവർ സംസാരിച്ചു.