phot
പുനലൂരിൽ നടന്ന കശുമാവ് കർഷക പരിശീലന ക്ലാസ് കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: നൂതന പരിപാലനത്തിലൂടെ കശുമാവ് കൃഷിയെ കൂടുതൽ ആദായ കരമാക്കാൻ കിഴക്കൻ മലയോര മേഖലയിലെ കശുമാവ് കർഷകരെ ലക്ഷ്യമിട്ട് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കശുമാവ് - കൊക്കോ വികസന ഡയറക്ടറേറ്റും, പുനലൂർ കാഷ്യുഫാർമേഴ്സ് സൊസൈറ്റിയും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്. സംസ്ഥാന കാഷ്യുകോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ജിജി കടവിൽ അദ്ധ്യക്ഷത വഹിച്ചു. മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രം മേധാവി ഡോ.ജലജ എസ്.മേനോൻ, അസി.പ്രൊഫ.ഡോ.എ.സി.അസ്‌ന,

ഡോ.നസീയ ബീഗം തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ.എസ്.ശ്യാം, ഡി.സി.സി.ഡി ടെക്നിക്കൽ ഓഫീസർ നിഖിൽ എന്നിവർക്ക് പുറമെ കശുമാവ് വികസന ഏജൻസി, കാർഷിക സർവകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്തു.