 
കരുനാഗപ്പള്ളി : ലഹരിക്കെതിരെ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുന്നക്കുളം സംസ്കൃത സ്കൂൾ, എസ്.കെ.വി യു.പി.എസ്, ടൗൺ എൽ.പി.എസ്, വെൽഫയർ യു.പി.എസ്, ഗവ. മുസ്ലീം എൽ.പി എസ് എന്നീ സ്കൂളുകളിലെ കുട്ടികൾക്കായാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ റാലി, സൈക്ലത്തോൺ, തെരുവ്നാടകം, ദൃശ്യാവിഷ്കാരം, ഒപ്പ് ശേഖരണം, പ്രതിജ്ഞ, മാരത്തോൺ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് പ്രദീപ് എൻ, എസ്.എം.സി ചെയർമാർ സനോജ്, മാതൃസമിതി പ്രസിഡന്റ് രമ്യാ രാജേഷ്, കെ.എസ്. പുരം സത്താർ, അദ്ധ്യാപകരായ ശ്രീലത, പ്രദീപ്, ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.