 
പോരുവഴി : എസ്.എൻ.ഡി.പി യോഗം ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി 6101-ാം നമ്പർ ശാഖയിലെ വനിതാകർഷക യൂണിറ്റിന്റെ നേതൃത്വത്തിൽ നെടിയപടം എലയിൽ നടീൽ ഉത്സവം നടന്നു. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ സെക്രട്ടറി ഡോ.പി.കമലാസനൻ ഞാറ്നട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ, ശാഖ സെക്രട്ടറി എം.എച്ച്. ബിന്ദുലാൽ, പ്രസിഡന്റ് തുളസീധരൻ, വൈസ് പ്രസിഡന്റ് ജെ.രജി, വത്സല, ബീന, സിനി, സുമതി, മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.