photo-
പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പാടത്തെ നെൽ വിത്ത് വിതയ്ക്കൽ ക്ഷേത്രം മുഖ്യഊരാളി കൃഷ്ണൻ ഊരാളി ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ 12 ഏക്കർ നെൽപ്പാടത്ത് നെൽവിത്ത് വിതച്ചു. ക്ഷേത്രം മുഖ്യ ഊരാളി കൃഷ്ണൻ ഊരാളി വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി അഖിൽ സിദ്ധാർത്ഥ്, വൈസ് പ്രസിഡന്റ് അജീഷ് നാട്ടുവയൽ, ദേവസ്വം മെമ്പർമാരായ ശ്രീനിലയം സുരേഷ്, പത്മനാഭൻ പിള്ള , രാധാകൃഷ്ണപിള്ള, ആനന്ദൻ, പി.എസ്. ഗോപകുമാർ, നിതിൻ പ്രകാശ്, രജനീഷ്, ക്ഷേത്രം ജീവനക്കാരനായ ഗോപകുമാർ, രാജേഷ് എന്നിവർ പങ്കെടുത്തു. വിളവെടുപ്പിന് ശേഷം നെല്ല് അരിയാക്കി ദുര്യോധന റൈസ് എന്ന ബ്രാൻഡിൽ പായ്ക്ക് ചെയ്ത് പള്ളിപ്പാനയ്ക്കു വിതരണം ചെയ്യുമെന്നുമെന്നും തുടർന്നുള്ള വർഷങ്ങളിൽ ക്ഷേത്രത്തിന്റെ നിലത്തിനോട് ചേർന്നു കിടക്കുന്ന തരിശുഭൂമിയിൽ നെൽകൃഷി ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.