
കൊല്ലം: സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ മാടൻനട എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ഇരവിപുരം നിയോജകമണ്ഡല അവലോകന യോഗം എം.നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ അദ്ധ്യക്ഷയായി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആർ.ദിനേശ് വിഷയാവതരണം നടത്തി. കോർപ്പറേഷൻ വിദ്യാഭ്യാസ കായിക കാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ എസ്.സവിതാദേവി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ എന്നിവർ പങ്കെടുത്തു. കൊല്ലം ഉപജില്ലാ വ്യവസായ ഓഫീസർ ആർ.എസ്.അൻജിത് സ്വാഗതവും കോർപ്പറേഷൻ വ്യവസായ വികസന ഓഫീസർ ബി. വിനോദ്കുമാർ നന്ദിയും പറഞ്ഞു.