ഓച്ചിറ: ലഹരിമുക്ത കേരളം പ്രചരണ പരിപാടികളുടെ ഭാഗമായി മഠത്തിൽക്കാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മഠത്തിൽക്കാരാണ്മ ഗവ.എൽ.പി.എസിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടന്നു. സിവിൽ എക്സൈസ് ഓഫീസർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കയ്യലത്തറ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മാളു സതീഷ്, പൊന്നൻ, മുൻ പഞ്ചായത്ത് അംഗം ബി എസ്. വിനോദ്, ഗോപാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, സതീഷ് പള്ളേമ്പിൽ, വി. ഉണ്ണികൃഷ്ണൻ, സന്തോഷ്‌കുമാർ, ജയ് ഹരി, രഞ്ജിനി പ്രസാദ്, ശോഭന കുമാരി, രതീഷ്, ശ്രീജ ബ്രഹ്മദാസ് തുടങ്ങിയവർ സംസാരിച്ചു.