photo
ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി . വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി : ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മുഴങ്ങോട്ടുവിള ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പണിക്കർകടവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷ ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.ശ്രീലത, എക്സൈസ് അസി. ഇൻസ്പെക്ടർ പി.എൽ.വിജിലാൽ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡോ.പി. മീന, പടിപ്പുര ലത്തീഫ്, ഡിവിഷൻ കൗൺസിലർ സിംലാൽ, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.