pensioners-padam
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കരീപ്ര മണ്ഡലം സമ്മേളനം മുൻ എം.എൽ.എ. എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) കരീപ്ര മണ്ഡലം സമ്മേളനം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എം.അബ്ദുൾ ഖാദർ, കർഷക കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഡോ.എൻ.സൂര്യദേവൻ, എൻ.എ.കരീം, ഗോപിനാഥൻ ഉണ്ണിത്താൻ, ജി.ജോർജ്കുട്ടി, ഐ.എൻ.ടി.യു.സി റീജിയണൽ സെക്രട്ടറി അജയൻ കടയ്‌ക്കോട്, പി.സി.മാത്തുണ്ണി തരകൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തിലകൻ, ഷീബാസജി, മണ്ഡലം സെക്രട്ടറി സി.ആർ.രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ സി.ജേക്കബ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ : ഇ.രാജു (പ്രസിഡന്റ് ), കെ.ഗീവർഗീസ് (വൈസ് പ്രസിഡന്റ്‌ ), ജി.തങ്കച്ചൻ (വൈസ് പ്രസിഡന്റ്‌ ),സി .ആർ .രാധാകൃഷ്ണപിള്ള (സെക്രട്ടറി )സി.ജേക്കബ് (ട്രഷറർ). വനിതാ ഫോറം ഭാരവാഹികൾ : അന്നമ്മ (പ്രസിഡന്റ്‌ ), ഗീതമ്മ (സെക്രട്ടറി ).