
കൊല്ലം: രോഗിയുടെ കൂട്ടിരിപ്പുകാർക്ക് ലിഫ്ട് ഉപയോഗിക്കാൻ അനുമതിയിലെന്നറിയിച്ചതിനെ തുടർന്ന് ലിഫ്ട് ഓപ്പറേറ്റർക്ക് മർദ്ദനമേറ്റതിൽ ജില്ലാ ആശുപത്രി കൂട്ടായ്മ പ്രതിഷേധിച്ചു. 10 മിനിട്ട് ഒ.പി ബഹിഷ്ക്കരണവും നടത്തി. പ്രതിഷേധ ധർണ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ.വസന്തദാസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്ധ്യ, നഴ്‌സിംഗ് സൂപ്രണ്ട് തങ്കമണി, ഡോ. ശ്യാം, എച്ച്.എം.സി അംഗം ഷറഫുദ്ധീൻ, സ്റ്റാഫ് കൗൺസിൽ ട്രഷറർ ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ശ്രീഹരി, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, കെ.ജി.എച്ച്.ഡി.ഇ.എസ് സംസ്ഥാന സെക്രട്ടറി ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5ഓടെയാണ് ലിഫ്ട് ഓപ്പറേറ്റർ വേണുവിന് മർദ്ദനമേറ്റത്. അടിയേറ്റ് നിലത്തുവീണ വേണുവിനെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്ത യുവാവിനെ രോഗികളും കൂട്ടിരുപ്പുകാരുമാണ് പിന്തിരിപ്പിച്ചത്. വേണു എം.എച്ച് വാർഡിൽ ചികിത്സയിലാണ്.