buds

കൊല്ലം: ഭിന്നശേഷി കുട്ടികളുടെ ജില്ലാതല ബഡ്‌സ് കലോത്സവം ‘കിലുക്കം 2022' സമാപിച്ചു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസം നീണ്ടുനിന്ന കലോത്സവത്തിൽ പെരിനാട് ബഡ്സ് ബി.ആർ.സി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ലളിതഗാനം, നാടോടി നൃത്തം, മിമിക്രി, പെയിന്റിംഗ് എന്നീ മത്സരങ്ങളാണ് നടന്നത്.

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ജെ.പ്രശാന്ത് ബാബു അദ്ധ്യക്ഷനായി. അസി. കോ ഓഡിനേറ്റർ ശ്യാം.ജി.നായർ, സി.ഡി.എസ് കൊല്ലം ഈസ്റ്റ് ചെയർപേഴ്സൺ സിന്ധു വിജയൻ, സി.ഡി.എസ് കൊല്ലം കോർപ്പറേഷൻ ചെയർപേഴ്സൺ സി.സുജാത, ജില്ലാ പ്രോഗ്രാം മാനേജർ കെ.യു.ആതിര ഭാനു തുടങ്ങിയവർ പങ്കെടുത്തു.