
കൊല്ലം: പാലരുവി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്റെ ദേശീയ പുരസ്കാരം. നബാർഡ് സഹായത്തോടെ നടത്തുന്ന കമ്പനിയുടെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. നവംബർ 1, 2 തീയതികളിൽ പൂനെയിൽ നടക്കുന്ന ദേശീയ വർക്ക്ഷോപ്പിൽ കേന്ദ്ര മന്ത്റി നരേന്ദ്രസിംഗ് ടോമർ കമ്പനി ചെയർമാൻ അഡ്വ. ബിജു.കെ.മാത്യുവിന് പുരസ്കാരം സമ്മാനിക്കും. രാജ്യത്തെ മികച്ച ഒൻപത് കർഷകരെയും വിവിധ സംസ്ഥാനങ്ങളിലുള്ള ആറ് കമ്പനികൾക്കും മൂന്ന് സംരംഭകർക്കും നൽകുന്ന പുരസ്‌കാരത്തിന് കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണിത്.