 
കുളത്തൂപ്പുഴ: അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന സി.പി.ഐ നേതാവ് കെ.എൻ.വാസവനെ കുളത്തൂപ്പുഴയിൽ ചേർന്ന യോഗം അനുസ്മരിച്ചു.
സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗം സി.പി.ഐ. മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു. പി.ജെ.രാജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. സാബു എബ്രഹാം, എസ്.ഗോപകുമാർ, ബി.രാജീവ്, കെ.ജോണി, കുളത്തുപ്പുഴ രാജീവ്, അൻസാർ നാഗൂർ, ഹാഷിം, ഇ.കെ.സുധീർ, അഭിഷാൻ, അജിമോൻ, സെയ്ഫുദീൻ, ആർ.സുരേഷ് തുടങ്ങിയവർ സംസാരിച്ചു.