 
പുനലൂർ: എല്ലാ വിഭാഗം ജനങ്ങൾക്കും ആരാധന നടത്താനാണ് ശ്രീനാരായണഗുരു കേരളത്തിൽ ക്ഷേത്രങ്ങൾ പണിതുനൽകിയതെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. ഇടമൺ പബ്ലിക്ക് ലൈബ്രറി ആൻഡ് റീഡിംഗ് റുമിന് വേണ്ടി 12ലക്ഷം രൂപ ചെലവഴിച്ച് പണികഴിപ്പിച്ച കെട്ടിടം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസത്തെ എതിർത്ത നവോദ്ധാന നായകനായിരുന്നു ശ്രീനാരായണ ഗുരുവെന്ന് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.കോമളകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ.രാജു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ വിജയശ്രീ ബാബു, നസിയത്ത്ഷാനവാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.എഫ്.കാസ്റ്റ്ലസ് ജൂനിയർ.സെക്രട്ടറി പ്രൊഫ.പി.കൃഷ്ണൻകുട്ടി, ജോയിന്റ് സെക്രട്ടറി ശ്രീദേവി പ്രകാശ്, ഇടമൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ.ജോസഫ്, ലൈബ്രററി സെക്രട്ടറി ഇടമൺ സുനിൽകുമാർ,സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സലീം,കോൺഗ്രസ് ഇടമൺ മണ്ഡലം പ്രസിഡന്റ് എ.ടി.ഫിലിപ്പ്, സ്റ്റാർസി രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു.
മുൻ ലൈബ്രറി പ്രസിഡന്റും എസ്.എൻ.ഡി.പി.യോഗം പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ, ടി.ചന്ദ്രബാബു, എ.ടി.ഫിലിപ്പ് തുടങ്ങിയ ആദ്യകാല ഭാരവാഹികളെ ആദരിച്ചു.