
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത കേരളം യജ്ഞത്തിന്റെ ഭാഗമായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീമിന്റെയും ഉണർവ് ക്ലബിന്റെയും നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ നടന്ന ബോധവത്ക്കരണ പരിപാടി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊലീസ് അസി. കമ്മിഷണർ സക്കറിയ മാത്യൂ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, പാലത്തറ ഡിവിഷൻ കൗൺസിലർ അനീഷ്, കോളേജ് യൂണിയൻ ചെയർമാൻ വിശാഖ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവത്ക്കരണ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.