jamaath
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓയൂർ മേഖലാ സമ്മേളനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: റോഡുവിള ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്ന കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ഓയൂർ മേഖലാസമ്മേളനം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജുനൈദ് ഉദ്ഘാടനം ചെയ്തു.

ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് നിലമേൽ അഷ്റഫ് ബദരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ജനറൽ സെക്രട്ടറി തലവരമ്പ് സലീം ആമുഖഭാഷണം നടത്തി. ഓയൂർ മേഖല പ്രസിഡന്റ് മൗലവി റഫീഖ് അൽഖാസിമി, സെക്രട്ടറി അബ്ദുൽ സത്താർ ചെങ്കൂർ, അനസ് ഇംദാദി , മൗലവിസൈനുദീൻ റഷാദി, റഹീം ചുങ്കത്തറ, നൂഹ് മൗലവി റോഡുവിള, ഉബൈദുല്ലാ മൗലവി, റഹീം കാരാളികോണം, ഷാജഹാൻ മന്നാനി റാണൂർ, തേവംകോട് ബദറുദീൻ, അൻസാരി ഓയൂർ, സുബൈർ മൗലവി പ്ലാമൂട്, അബ്ദുൽ റഷീദ് ആറ്റൂർക്കോണം, മൗലവിഹാസൻ ബാക്കവി, അബ്ദുൽ ഹകീം കടമ്പൂർ,റാസി മൗലവി, റിയാസ് നാസർ,സലിം മൗലവി അമ്പലംകുന്ന്,ഷാജഹാൻ വയയ്ക്കൽ, നാസർ റോഡുവിള എന്നിവർ സംസാരിച്ചു.