
ഇരവിപുരം: കൊല്ലൂർവിള ഭാരത് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണം നടത്തി. ഗോവ റീജിയൺ പോസ്റ്റ് മാസ്റ്റർ ജനറൽ സയിദ് റാഷിദ് ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു. അസോ. പ്രസിഡന്റ് എം.ആർ .മണി അദ്ധ്യക്ഷനായി. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോഓർഡിനേറ്ററുമായ അൻസർ അസീസ്, കോർപ്പറേഷൻ കൗൺസിലർ ഹംസത്ത് ബീവി, എം.ഷംസുദീൻ, ഗോപൻ ആദിക്കാട്, ആർ.രാജേന്ദ്രൻ, ബി.എം.ഷെരീഫ്, എസ്.ഷിയാസ്, പങ്കജാക്ഷൻ, പി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.