 
പുനലൂർ: ആര്യങ്കാവ് എസ്റ്റേറ്റ് മേഖലയിലെ ഫ്ലോറൻസിൽ തടി കയറ്റിവന്ന ലോറി 20 അടി താഴ്ചയിൽ മറിഞ്ഞു. ലോറി ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഫ്ലാറൻസിൽ നിന്ന് റബർ തടി കയറ്റി പുനലൂർ ഭാഗത്തേക്ക് പോകുന്നതിനിടെ എസ്റ്റേറ്റ് റോഡിന്റെ വശം ഇടിഞ്ഞ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഓടിക്കൂടിയ തൊഴിലാളികൾ ഡ്രൈവറെ രക്ഷപ്പെടുത്തി. പിന്നീട് ജെ.സി.ബി ഉപയോഗിച്ച് തടി ലോറി ഉയർത്തി.