ഓയൂർ: ഗവർണർക്കെതിരെ ജനാധിപത്യവിരുദ്ധ നടപടി ആരോപിച്ച്
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ റോഡുവിളയിൽ നടന്ന പ്രതിക്ഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം പി.കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എ.അസ്സീസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ജി.കെ.മുരുകേഷ്, എ.മുസ്തഫ, സി.പി.എം ഏരിയാ സെന്റർ അംഗം ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ചടയമംഗലം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തിദേവി, ബ്ലോക്ക് മെമ്പർ സുഷമാകുരീപ്പുഴ,എ.മജീദ്, എന്നിവർ പങ്കെടുത്തു.