danniel-j-75

കൊട്ടാരക്കര: എം.സി റോഡിൽ കലയപുരം വള്ളക്കടവിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വള്ളക്കടവ് തൈപ്ലാംവിളയിൽ ജെ.ഡാനിയേലാണ് (75) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് അടൂർ ഭാ​ഗത്തേക്ക് പോയ പിക്കപ്പ് കാൽനട യാത്രക്കാരനായ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ബിജു, ബിനു.