
കൊല്ലം: യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിനെതിരെ കുണ്ടറയിൽ സംഘടിപ്പിച്ച തെരുവ് വിചാരണ പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം പ്രദീപ് മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുമേഷ് ദാസ്, സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര, ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജൻ, യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, വിനോദ് കുമാർ, കോണിൽ വിനോദ്, .ജി.വിനോദ് പിള്ള, ബി.ജ്യോതിർ നിവാസ്, വൈ.ഷാജഹാൻ, ഓമനക്കുട്ടൻ, നിസാം പുന്നൂർ ഷാൻ, ലിജിൻ, ഷുഹൈബ് മേക്കോൺ എന്നിവർ നേതൃത്വം നൽകി.