dr-krishna-sankar-photo

കൊല്ലം: ശങ്കേഴ്സ് ആശുപത്രിയിൽ കൺസൾട്ടന്റ് ഓർത്തോപീഡിക്സ് സർജനായി ഡോ. കൃഷ്ണശങ്കർ ചുമതലയേറ്റു. വിപുലീകരിച്ച ഓർത്തോ പീഡിക് വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. മനു രാജേന്ദ്രൻ, ഡോ.വിജയൻ എന്നിവരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണെന്ന് ഹോസ്പിറ്റൽ സെക്രട്ടറി ഇൻ ചാർജ് എൻ.രാജേന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധികളായ പി.സുന്ദരൻ, അനിൽ മുത്തോടം എന്നിവർ അറിയിച്ചു. മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ.ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ എന്നിവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. തുടർന്ന് ആർ.ശങ്കർ സ്മാരകത്തിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും നടന്നു.