കൊ​ല്ലം: കൊ​ല്ലം - ചെ​ങ്കോ​ട്ട പാ​ത​യി​ൽ ഗു​രു​വാ​യൂ​ർ - മ​ധു​ര​ ട്രെ​യിൻ സർ​വീ​സും കൊ​ല്ലം​ - പു​ന​ലൂർ പാ​സ​ഞ്ചർ ചെ​ങ്കോ​ട്ട വ​രെ നീ​ട്ടു​ന്ന​തും സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാണെന്ന് എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു.

എം.പിയു​ടെ ആ​വ​ശ്യ​ത്തെ തു​ടർ​ന്ന് വി​ഷ​യം ഇന്റർ റ​യിൽ​വേ ടൈം​ടേ​ബിൾ കോ​ ഓഡി​നേ​ഷൻ യോ​ഗ​ത്തിൽ ചർ​ച്ച ചെ​യ്​ത​താ​യും സർ​വീ​സ് അ​നു​മ​തി​ക്കാ​യി റെ​യിൽ​വേ ബോർ​ഡി​ന് ശു​പാർ​ശ നൽ​കി​യ​തായും ദ​ക്ഷി​ണ​ റെയിൽ​വേ ജ​ന​റൽ മാ​നേ​ജർ ബി.ജി.മ​ല്ല്യ എം.പിയെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. റെയിൽ​വേ ബോർ​ഡിന്റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്​ക്ക് ട്രെ​യിൻ സർവീ​സു​കൾ ആ​രം​ഭി​ക്കു​മെ​ന്നും റെ​യിൽ​വേ ബോർ​ഡിന്റെ​യും റെ​യിൽ​വേ മ​ന്ത്രാ​ല​യ​ത്തിന്റെ​യും അം​ഗീ​കാ​ര​ത്തി​നു​ള്ള തു​ടർ ന​ട​പ​ടി​കൾ സ്വീ​ക​രി​ക്കു​മെ​ന്നും എം.പി അ​റി​യി​ച്ചു.