
കൊല്ലം: മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം അംഗമായ ശശി (70) നിര്യാതനായി. അവശനായ നിലയിൽ സാമൂഹ്യ പ്രവർത്തകരാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ പരിചരിക്കാനോ കൂട്ടിക്കൊണ്ട് പോകാനോ ആരും എത്താതിരുന്നതിനാൽ ആശുപത്രി അധികൃതർ ഇദ്ദേഹത്തെ എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9387326956, 9388932211.