
കൊല്ലം: എസ്.എൻ.ഡി.പി യോഗം 589-ാം നമ്പർ വാളത്തുങ്കൽ ശാഖയുടെ മൈക്രോഫിനാൻസ് യൂണിറ്റുകളുടെ രണ്ടാം ഘട്ട വായ്പയുടെയും മരണവീടുകളിലേക്കുള്ള കസേര, മേശ, ടാർപ്പ എന്നിവയുടെയും വിതരണം എസ്.എൻ ട്രസ്റ്ര് കേന്ദ്ര കമ്മിറ്റി അംഗവും മൈക്രോഫിനാൻസ് ജില്ലാ കോർഡിനേറ്ററുമായ ഡോ.മേഴ്‌സി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കാട്ടിൽ ബാബു അദ്ധ്യക്ഷനായി.സെക്രട്ടറി എൻ.മുരുകേശൻ മുഖ്യ പ്രഭാഷണം നടത്തി. മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുഗതൻ, മധു, പ്രകാശൻ, ശശികുമാർ, സുമിത്ര തുടങ്ങിയവർ സംസാരിച്ചു. സിന്ധു ബാബു സ്വാഗതവും ലാവണ്യ നന്ദിയും പറഞ്ഞു.