കരുനാഗപ്പള്ളി: സംസ്ഥാനസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ യൂത്ത്കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തെരുവ് വിചാരണ കെ.പി.സി.സി മെമ്പർ ആർ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഇർഷാദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. വെളുത്തമണൽ അസീസ്, ബോബൻ ജി.നാഥ് കെ.എസ് പുരം സുധീർ, ബ്ലോക്ക്‌പഞ്ചായത്തംഗം റാഷിദ്, എ.വാഹിദ്, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഷഫീഖ്കാട്ടയ്യം, അനൂപ്, നിയാസ് ഇബ്രാഹിം, ഷഹനാസ്, റിയാസ് റഷീദ്, അനീഷ് മുട്ടാണിശേരിൽ, പി.ആർ. വിശാന്ത് തുടങ്ങിയവർ സംസാരിച്ചു.