lions
ഓച്ചിറ ലയൺസ് ക്ലബ്‌ മയക്കുമരുന്നിനെതിരെ നടത്തുന്ന 'മയക്കം മരുന്നല്ല' പദ്ധതി റിട്ട.ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഓച്ചിറ ലയൺസ് ക്ലബ് സംഘടിപ്പിച്ച 'മയക്കം മരുന്നല്ല' പദ്ധതിക്ക്‌ തുടക്കം. ലയൺസ് ഹാളിൽ നടന്ന ചടങ്ങിൽ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ എ. രവീന്ദ്രനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് പ്രിൻസിപ്പൽ അഡ്വൈസർ ഡോ. രവികുമാർ കല്യാണിശേരിൽ മുഖ്യ പ്രഭാഷണം നടത്തി.
എക്‌സൈസ്, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ ബോധവത്ക്കരണ പരിപാടികൾ, റാലികൾ, ചിത്രരചനാമത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
ലയൺസ് ഡിസ്ട്രിക്ട് രക്ഷാധികാരി ഡോ.പി.ആർ.ജി. പിള്ള, കെ.രംഗനാഥ്, സി. കൃഷ്ണകുമാർ, സിന്ധു കല്യാണിശേരിൽ, എ.ജി.രാജൻപിള്ള , ലിവിനാഥ് സാരംഗ, എൻ.തമ്പാൻ, സി.സുനിൽ ചന്ദ്രൻ,കെ. ജി. വിശ്വനാഥൻ, അബ്ദുൾ ഷുക്കൂർ, ബി.ആർ. പ്രസാദ്, സി.പ്രകാശ്, കെ.അജയൻ, വി. ജി. ജനാർദ്ദനൻനായർ തുടങ്ങിയവർ സംസാരിച്ചു.