കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 5 രാവിലെ 9 മുതൽ കൊല്ലം കടപ്പാക്കട ടി.കെ.ഡി.എം ഗവ.ഹയർ സെക്കൻഡിറി സ്കൂളിൽ സാഹിത്യ - പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾക്കായി കഥാരചന, കവിതാ രചന, ഉപന്യാസ രചന, പ്രസംഗ മത്സരങ്ങളാണുള്ളത്. സാഹിത്യ മത്സരത്തിൽ മൂന്നാം സ്ഥാനം വരെ നേടുന്ന വിജയികളുടെ രചനകൾ സംസ്ഥാന തല മത്സരത്തിലേക്ക് പരിഗണിക്കും. പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്ന എൽ.പി, യു.പി വിഭാഗത്തിലെ വിജയികളായിരിക്കും നവംബർ 14ന് കൊല്ലത്ത് നടക്കുന്ന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, സ്വാഗത പ്രാസംഗികൻ എന്നിവരായി തിരഞ്ഞെടുക്കപ്പെടുക. ഫോൺ: 9747402111, 9895345389.