 
കരുനാഗപ്പള്ളി: പന്മന മനയിൽ ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹാദരവും വിജയദിനചടങ്ങും ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്റ് പന്മന മഞ്ചേഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഗെയിംസിൽ വെള്ളി മെഡൽ നേടിയ കേരള ഫുട്ബാൾ ടീം പരിശീലകൻ പി.ബി.രമേഷിനെ ആദരിച്ചു. നെഹ്റു യുവകേന്ദ്രയുടെ ക്ലീൻ ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മുൻ അംഗം വരവിള നിസാറും, ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം ശ്രീവിദ്യാധിരാജ ഗ്രന്ഥശാല സെക്രട്ടറി അഡ്വ.സി.സജീന്ദ്ര കുമാറുംനിർവഹിച്ചു. സെപ്റ്റ് മേഖല ഫുട്ബാൾ ഫെസ്റ്റിലെ വിജയകൾക്കുള്ള സമ്മാനം കേരള ഫുട്ബാൾ ടീം കോച്ച് രമേഷും വിതരണം ചെയ്തു. വിഷൻ ഹെഡ് സി.മനോജ് കുമാർ, സെന്റർ കോച്ച് സൽമാൻ പടപ്പനാൽ ഭാരവാഹികളായ എം.ഗോപാലകൃഷ്ണൻ, മുഹമ്മദ് ഷെഫീക്ക്, ഉണ്ണികുമാർ, ദീലിപ്കുമാർ, അഡ്വ.നിസാർ, കൊണ്ടിയാടിയിൽ മണികണ്ഠൻ,വി.അർച്ചന, ജീനോയ്, ബ്ലോക്ക് കോ- ഓർഡിനേറ്റർ കെ.കാർത്തിക്. തുടങ്ങിയവർ പങ്കെടുത്തു.