photo

കരുനാഗപ്പള്ളി: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ അയണിവേലിക്കുളങ്ങര ജോൺ എഫ്.കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അവതരിപ്പിച്ച സാരമേയത്തിന്റെ നാട്ടിൽ എന്ന ശാസ്ത്ര നാടകം ഒന്നാം സ്ഥാനം നേടി.

സംവിധാനം ചെയ്ത അഭിലാഷ് പരവൂർ മികച്ച സംവിധായകനും ഇതേ നാടകത്തിൽ പേപ്പട്ടി കടിച്ച് മരിക്കുന്ന കുട്ടിയുടെ അമ്മയായി വേഷമിട്ട ലക്ഷ്മി ബൈജു മികച്ച നടിയുമായി. പേ വിഷബാധയേറ്റ് മരിക്കുന്ന കുട്ടിയായി അഭിനയിച്ച പാർവതിയുടെ അഭിനയ മികവ് ജൂറി പ്രത്യേകം പരാമർശിച്ചു. അർത്ഥവത്തായ സന്ദേശം നൽകി നാടകം രചിച്ചത് പ്രദീപ് കണ്ണങ്കോടാണ്. ലക്ഷ്മി ബൈജു, എസ്.ഫർഹാന, എസ്.പാർവതി, അലീന.എസ്.പ്രിൻസ്, നബുഹാൻ ഹാഷിർ, അതുൽ തമ്പി, ആർ.ഋഷികേഷ്, എ.അശ്വന്ത് ലാൽ എന്നിവരായിരുന്നു അഭിനേതാക്കൾ.