phot
പുനലൂരിൽ ചേർന്ന ഇടത് മുന്നണി യോഗത്തിൽ കൺവീനർ എസ്.ജയമോഹൻ സംസാരിക്കുന്നു

പുനലൂർ: വെട്ടിപ്പുഴ എം.എൽ.എ റോഡിന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന പുനലൂർ മധുവിൻെറ പേര് നൽകാൻ നഗരസഭ കൗൺസിലിനോട് നിർദ്ദേശിക്കാൻ ഇടത് മുന്നണി യോഗം തീരുമാനിച്ചു. പുനലൂർ മധു എം.എൽ.എയായിരിക്കെയാണ് ചെമ്മന്തൂരിനെയും വെട്ടിപ്പുഴ റോഡിനെയും ബന്ധിപ്പിക്കുന്ന സാന്തര പാത പണിതത്. രണ്ട് വർഷം മുമ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം സി.അജയപ്രസാദിന്റെ അദ്ധ്യക്ഷതയിൽ പുനലൂരിൽ ചേർന്ന ഇടത് മുന്നണി യോഗത്തിൽ പി.എസ്.സുപാൽ എം.എൽ.എ, മുൻ മന്ത്രി കെ.രാജു, ഇടത് മുന്നണി കൺവീനറും കാഷ്യു കോർപ്പറേഷൻ ചെയർമാനുമായ എസ്.ജയമോഹൻ, ഇടത് മുന്നണി നേതാക്കളായ ജോർജ്ജ് മാത്യു, ഡി.വിശ്വസേനൻ, എസ്.ബിജു, വി.രാജൻ, കെ.പ്രഭ, എസ്.നവമണി, എസ്.എം.ഷെറീഫ് തുടങ്ങിയവർ സംബന്ധിച്ചു.