ഓയൂർ: ചെറിയവെളിനല്ലുർ ആയിരവല്ലിപാറ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണംങ്കോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരാഹാരമനുഷ്ഠിച്ചു. പരവൂർ എസ്.എൻ.വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. എൻ.കെ പ്രേമചന്ദ്രൻ എം.പി സംസാരിച്ചു. സമാപനസമ്മേളനം മുൻ എം.പി എൻ. പീതാബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, സാജൻ വർഗീസ്, മുഹമ്മദ് റഷീദ്, ബദറുദിൻ, താജുദ്ദീൻ, ജെയിംസ് എൻ. ചാക്കോ, അനിൽകുമാർ, ആർ.മധു, ബൈജു, ചെറിയവെളിനല്ലൂർ ശരത്, ഗിരിജ , ശോഭന, അഖിൽ ഭാർഗ്ഗവൻ, ആദർശ് ഭാർഗ്ഗവൻ, പ്രഭ, വേണുഗോപാൽ, സലാഹുദ്ദീൻ, പി.ജെ. ചാക്കോ എന്നിവർ സംസാരിച്ചു.