
കുന്നത്തൂർ: മംഗലാപുരത്ത് വാഹനാപകടത്തിൽ പോരുവഴി കമ്പലടി സ്വദേശിയായ വ്യാപാരി മരിച്ചു. കമ്പലടി ചിറയിൽ യൂസഫാണ് (45, സജീവ്) മരിച്ചത്. കച്ചവട ആവശ്യത്തിന് പോയതായിരുന്നു. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ രാവിലെ 8ന് മയ്യത്തുംകര ഹനഫി ജമാഅത്തിൽ കബറടക്കും.