
കൊല്ലം: വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ദേശിംഗനാട് സഹോദയ കലോത്സവത്തിന് തിരശീല വീണു. വിവിധ സ്കൂളുകളിൽ നിന്നായി 1000ൽ അധികം വിദ്യാർത്ഥികൾ മാറ്റുരച്ച കലാമേളയിൽ നാല് വിഭാഗങ്ങളിലായി 1456 പോയിന്റോടെ വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
585 പോയിന്റോടെ ശ്രീബുദ്ധ സെൻട്രൽ സ്കൂൾ കരുനാഗപ്പള്ളി രണ്ടാം സ്ഥാനവും 448 പോയിന്റോടെ കിഴവൂർ ഇന്ത്യൻ പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 1 ൽ 222 പോയിന്റോടെ ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 132 പോയിന്റ് നേടി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും 58 പോയിന്റ് നേടി മയ്യനാട് കെ.പി.എം മോഡൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 2 ൽ 244 പോയിന്റ് നേടി ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 122 പോയിന്റ് നേടി ഇന്ത്യൻ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 120 പോയിന്റ് നേടി കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കാറ്റഗറി 3 ൽ 478 പോയിന്റ് നേടി ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 190 പോയിന്റ് നേടി ഇന്ത്യൻ പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 183 പോയിന്റ് നേടി കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കാറ്റഗറി 4 ൽ 424 പോയിന്റ് നേടി ശ്രീനാരായണ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും 190 പോയിന്റ് നേടി കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും 146 പോയിന്റോടെ പാറ്റൂർ ശ്രീബുദ്ധ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ദേശിംഗനാട് സഹോദയ പ്രസിഡന്റ് കെ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന ചടങ്ങിൽ മുഖ്യാതിഥിയായ എം.നൗഷാദ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. എം.എൽ.അനിധരൻ, പ്രൊഫ.കെ.ശശികുമാർ, പി.ടി.എ പ്രസിഡന്റ് അജിത്ത് കുമാർ, പ്രൊഫ.ജി.സുരേഷ്, ഐ.വി.സിനോജ്, എൻ.ജി.ബാബു, വി.ഹേമലത, എ.സീനത്ത് നിസ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.